കേവലം മറ്റൊരു ദിവസമോ?
ക്രിസ്തുമസ് എവരി ഡേയില്‍, വില്യം ഡീന്‍ ഹോവെല്‍, തന്‍റെ ആഗ്രഹം സാധിച്ചുകിട്ടിയ ഒരു കൊച്ചു പെണ്‍കുട്ടിയെക്കുറിച്ചു പറയുന്നു. ഒരു നീണ്ട, കഠിനമായ വര്‍ഷത്തില്‍ അതു എല്ലാ ദിവസവും ക്രിസ്തുമസ് ആയിരുന്നു. മൂന്നാം ദിവസം, സന്തോഷം നേര്‍ത്തുവരാന്‍ തുടങ്ങി. അധികം താമസിയാതെ എല്ലാവരും മിഠായി വെറുത്തു. ടര്‍ക്കി ലഭ്യമല്ലായിരുന്നു, ഉള്ളതിനു തീപിടിച്ച വിലയും. സമ്മാനങ്ങള്‍ കൃതജ്ഞതയോടെ സ്വീകരിക്കാതായി, എല്ലായിടത്തും അതു കൂടിക്കിടന്നു. ആളുകള്‍ പരസ്പരം കോപത്തോടെ നോക്കാന്‍ തുടങ്ങി.
ഹോവെല്‍സിന്‍റെ കഥ ഒരു ആക്ഷേപഹാസ്യമാണെന്നതില്‍ നന്ദി പറയാം. എങ്കിലും ക്രിസ്തുമസ് ആഘോഷത്തിന്‍റെ വിഷയം - നാം അവനെ ബൈബിളിലൂടനീളം കാണുന്നുവെങ്കിലം-നമ്മെ ഒരിക്കലും മടുപ്പിക്കുകയില്ല എന്നത് വലിയൊരു അനുഗ്രഹമാണ്.
യേശു തന്‍റെ പിതാവിന്‍റെ അടുക്കല്‍ മടങ്ങിപ്പോയിക്കഴിഞ്ഞ്, യെശുശേലം ദൈവാലയത്തില്‍ കൂടിവന്ന ജനത്തോട് "എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങള്‍ക്കു എഴുന്നേല്പിച്ചു തരും" (പ്രവൃ. 3:22; ആവര്‍ത്തനം 18:18) എന്നു മോശെ പ്രവചിച്ച പ്രവാചകനാണ് യേശു എന്ന് അപ്പൊസ്തലനായ പത്രൊസ് പറഞ്ഞു. "ഭൂമിയിലെ സകല വംശങ്ങളും നിന്‍റെ സന്തതിയില്‍ അനുഗ്രഹിക്കപ്പെടും" എന്ന് അബ്രഹാമിനോടു ദൈവം വാഗ്ദത്തം ചെയ്തത് യേശുവിനെക്കുറിച്ചുള്ള പരാമര്‍ശമായിരുന്നു (പ്രവൃ. 3:25; ഉല്പത്തി 22:18). യേശുവിന്‍റെ വരവിനെക്കുറിച്ച്, "ശമൂവേല്‍ ആദിയായി സംസാരിച്ച പ്രവാചകന്‍മാര്‍ ഒക്കെയും ഈ കാലത്തെക്കുറിച്ചു പ്രസ്താവിച്ചു" എന്നു പത്രൊസ് പ്രസ്താവിച്ചു (പ്രവൃ. 3:24).
ആഘോഷം അവസാനിച്ചാലും ക്രിസ്തുമസിന്‍റെ ആത്മാവിനെ നമുക്കു ദീര്‍ഘകാലം നിലനിര്‍ത്താന്‍ കഴിയും. ബൈബിളിലെ മുഴുവന്‍ സംഭവങ്ങളിലും ക്രിസ്തുവിനെ കാണുന്നതിലൂടെ ക്രിസ്തുമസ് എന്നത് കേവലം മറ്റൊരു ദിവസം എന്നതിലുപരിയുള്ള ഒന്നാണെന്നു നമുക്കു അംഗീകരിക്കാന്‍ കഴിയും.
ക്രിസ്തുമസിലെ ചോദ്യങ്ങള്
കലണ്ടര് ഡിസംബറിലേക്ക് മറിയുന്നതിനു മുമ്പു തന്നെ, ക്രിസ്തുമസിന്റെ ആഹ്ലാദം വടക്കന് പ്രദേശത്തുള്ള ഞങ്ങളുടെ പട്ടണത്തില് ആരംഭിച്ചു കഴിയും. ഒരു മെഡിക്കല് ഓഫീസ് അതിന്റെ പരിസരത്തുള്ള മരങ്ങളും ചെടികളുമെല്ലാം വിവിധ വര്ണ്ണത്തിലുള്ള വിളക്കുകളാല് അലങ്കരിച്ച് വര്ണ്ണാഭമാര്ന്ന പ്രകൃതിഭംഗിയൊരുക്കും. മറ്റൊരു ബിസിനസ് സ്ഥാപനം അതിന്റെ കെട്ടിടത്തെ ഒരു ബൃഹത്തായ സമ്മാനപ്പൊതിപോലെ അലങ്കരിക്കും. ക്രിസ്തുമസിന്റെ ആത്മാവിന്റൈ തെളിവുകള് ഇല്ലാത്ത ഒരിടവും നിങ്ങള്ക്കു കാണാന് കഴികയില്ല-കുറഞ്ഞപക്ഷം ക്രിസ്തുമസ് വ്യാപാരമെങ്കിലും കാണും.
ചിലയാളുകള്ക്ക് ഈ വിപുലമായ പ്രദര്ശനങ്ങള് ഇഷ്ടമാണ്. മറ്റു ചിലര് നിഷേധാത്മക സമീപനമാണ് സ്വീകരിക്കാറുള്ളത്. എങ്കിലും പ്രധാന ചോദ്യം മറ്റുള്ളവര് എങ്ങനെ ക്രിസ്തുമസിനെ ആഘോഷിക്കുന്നു എന്നതല്ല. മറിച്ച് നമ്മെ സംബന്ധിച്ച് ആഘോഷങ്ങളുടെ അര്ത്ഥം എന്താണ് എന്നതാണ്.
തന്റെ ജനനത്തിന് മുപ്പതു വര്ഷങ്ങള്ക്കു ശേഷം യേശു തന്റെ ശിഷ്യന്മാരോടു ചോദിച്ചു, "നിങ്ങള് മനുഷ്യപു
ത്രനെ ആര് എന്നു പറയുന്നു?" (മത്തായി 16:13). മറ്റുള്ളവരുടെ പ്രതികരണങ്ങള് അവര് അവനോടു പറഞ്ഞു: യോഹന്നാന് സ്നാപകന്, യിരെമ്യാവ്, മറ്റൊരു പ്രവാചകന്. യേശു അതിനെ വ്യക്തിപരമാക്കി: "നിങ്ങളോ എന്നെ ആര് എന്നു പറയുന്നു?" (വാ. 15). പത്രൊസിന്റെ മറുപടി: "നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു" (വാ. 16).
ഈ വര്ഷം, ശിശു യഥാര്ത്ഥത്തില് ആരെന്നുപോലും ചിന്തിക്കാതെ അനേകര് ക്രിസ്തുമസ് ആഘോഷിക്കും. അവരുമായി നാം ഇടപെടുമ്പോള് ഈ നിര്ണ്ണായക ചോദ്യങ്ങള് പരിഗണിക്കാന് അവരെ നമുക്കു സഹായിക്കാം: ക്രിസ്തുമസ് എന്നത് ഒരു തൊഴുത്തില് ജനിച്ച കേവലം ഒരു ശിശുവിനെ സംബന്ധിച്ച ആഹ്ലാദം പകരുന്ന കഥ മാത്രമാണോ? അതോ നമ്മുടെ സ്രഷ്ടാവ് വാസ്തവമായി തന്റെ സൃഷ്ടിയെ സന്ദര്ശിക്കുകയും നമ്മിലൊരുവന് ആകുകയും ചെയ്തതാണോ?
തെറ്റായ വശത്തോ?
ഘനയിലെ ടെക്കിമാനിലേക്കുള്ള പാലം ഒലിച്ചുപോയപ്പോൾ ടാണോ നദിയുടെ അങ്ങേക്കരയിലുള്ളന്യൂ ക്രോബോയിലെ നിവാസികൾ ഒറ്റപ്പെട്ടുപോയി. അതു കാരണം ടെക്കിമാനിൽ ഉള്ള പാസ്റ്റര് സാമുവേൽ അപ്പിയയുടെ സഭയിൽ ആൾ കുറഞ്ഞു. കാരണം അംഗങ്ങളിൽ അധികവും ന്യൂ ക്രോബോയിൽ ആയിരുന്നു താമസിച്ചിരുന്നത് – അതായത് നദിയുടെ “തെറ്റായ” കരയിൽ. പ്രതിസന്ധിയുടെ നടുവിൽ, കൂടുതൽ കുട്ടികളെ ഉൾക്കൊള്ളത്തക്കവിധം സഭയുടെ ചിൽഡ്രൻസ് ഹോം വിപുലമാക്കാൻ പാസ്റ്റർ സാം ശ്രമിച്ചു. തുടർന്ന് നദിക്കക്കരെ ന്യൂ ക്രോബോയിൽ ഔട്ട്ഡോര് മീറ്റിംഗുകൾ സഭ ക്രമീകരിച്ചു. താമസിയാതെ പുതിയ വിശ്വാസികളെ അവർ സ്നാനപ്പെടുത്താൻ ആരംഭിച്ചു. ഒരു പുതിയ സഭ രൂപം കൊണ്ടു. അതു മാത്രമല്ല പ്രവേശനം ആഗ്രഹിച്ചിരുന്ന അനാഥ കുട്ടികൾക്കായി ഒരു പുതിയ ഇടം ന്യൂ ക്രോബോയിൽ തയ്യാറായി. ദൈവം പ്രതിസന്ധിയോട് തന്റെ പുനഃസ്ഥാപന പ്രവൃത്തി നെയ്തു ചേർത്തു.
പ്രതിസന്ധികളുടെ നടുവിൽ പ്രവര്ത്തിക്കുന്നതിന് പുതിയ വഴികൾ ദൈവം തങ്ങളെ കാണിക്കുന്നത് പാസ്റ്റർ സാമും അപ്പൊസ്തലനായ പൗലൊസും കണ്ടെത്തി. ഇന്ന് നമ്മുടെ വെല്ലുവിളി ഉയര്ത്തുന്ന സാഹചര്യങ്ങളിൽ ദൈവം എന്തായിരിക്കും ചെയ്യുന്നത്?